ന്യൂഡല്‍ഹി: പാര്‍ട്ടി സംഘടനയുടെ കേന്ദ്രസ്ഥാനത്ത് ഡിസിസികളെ നിയോഗിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം പൂര്‍ത്തിയായതായി എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മൂന്ന് ഘട്ടമായാണ് യോഗം പൂര്‍ത്തിയായതെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി അദ്ധ്യക്ഷന്‍മാരുമായി നിരന്തരം ബന്ധപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചു. കീഴ്ത്തട്ടില്‍ പാര്‍ട്ടിയെ സജ്ജമാക്കാനാണ് നീക്കമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലടക്കം ഡിസിസി പുനഃസംഘടന നടപടികള്‍ ആരംഭിച്ചു. ഗുജറാത്തില്‍ നിന്നും പുനഃസംഘടന ആരംഭിക്കും. എവിടെയൊക്കെ പുനഃസംഘടന വേണമോ അവിടെയെല്ലാം നടക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

