Sports

ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക ലോഗോ മഞ്ഞ കൊമ്പനിൽ നിന്ന് കാവി കൊമ്പനിലേക്ക്, ട്രോളി സോഷ്യൽ മീഡിയ

കൊച്ചി :ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പുതിയ ലോഗോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പരമ്പരാഗത ലോഗോയായ മഞ്ഞയും നീലയും ചേര്‍ന്ന കൊമ്പനാനയ്ക്ക് പകരം ഓറഞ്ച് പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള ആനയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ലോഗോ. ഇതിന് പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഒരു ക്ലബ്ബിന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് അതിന്റെ പേരും ലോഗോയും തീം കളറുമാണ്. മഞ്ഞയും നീലയുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തീം കളര്‍. അതാണ് അതിന്റെ ഐഡന്റിറ്റി. നിലവില്‍ വളരെ മികച്ചതും ആകര്‍ഷകവുമായ ലോഗോയാണ് ടീമിന്‍റേത്. നീല പ്രതലത്തില്‍ മഞ്ഞ കൊമ്പന്‍ വരുന്ന ആ ലോഗോ മാറ്റി, ഒട്ടും മനോഹരമോ ആകര്‍ഷകമോ അല്ലാത്ത മറ്റൊരു ലോഗോ ഉണ്ടാക്കി നിലവാരം കളയല്ലേ’, എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഓറഞ്ച് നിറത്തിലുള്ള ലോഗോ ആയതുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് സംഘി ആയോ എന്നും ചിലര്‍ കമന്റ്‌സിലൂടെ ചോദിക്കുന്നുണ്ട്.

എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ലോഗോ മാറ്റത്തിന് കാരണമുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുകയാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top