Kerala
‘മലപ്പുറം എന്ന് കേട്ടാല്‍ രോഷം കൊള്ളുന്നത് വേറെ സൂക്കേട്’; ഗതാഗതമന്ത്രിക്കെതിരെ സിഐടിയു
മലപ്പുറം: ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു. മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നത്. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്.
കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.