Kerala
കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി കന്യാകുമാരിയില്‍; കേരള പോലീസ് പരിശോധന നടത്തുന്നു
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ പതിമൂന്നുകാരി കന്യാകുമാരിയില്‍ എത്തിയതായി സൂചന. കേരള പോലീസ് സംഘം ഇവിടെ എത്തി പരിശോധന നടത്തുകയാണ്. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസില്‍ യാത്ര ചെയ്തത് സംബന്ധിച്ച് സ്ഥിരീകരിച്ചിരുന്നു.
പാറശ്ശാല വരെ തസ്മിദ് തംസും കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്ന വിവരും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് വനിത എസ്‌ഐ ഉള്‍പ്പെടെയുള്ള സംഘം കന്യാകുമാരിയില്‍ എത്തി പരിശോധന നടത്തുന്നത്. പുലര്‍ച്ചെ 5.30ന് പെണ്‍കുട്ടി റയില്‍വേ സ്റ്റേഷനില്‍ നിന്നും ബീച്ചിലേക്ക് നടന്ന് പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ വച്ച് പെണ്‍കുട്ടിയുടെ ചിത്രം ട്രയിന്‍ യാത്രക്കാരി പകര്‍ത്തിയിരുന്നു. കുട്ടിയുടെ ഫോാട്ടോ പിതാവ് തിരിച്ചറിഞ്ഞിരുന്നു. കുട്ടിയുടെ എതിര്‍വശത്തുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിര്‍ണായക വിവരം കൈമാറിയത്. കരയുന്നതു കണ്ട യാത്രക്കാരിയാണ് കുട്ടിയുടെ ഫോട്ടോ എടുത്തത്. കുട്ടിയുടെ കൈയില്‍ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടില്‍ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപോയത്. രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു വീട്ടില്‍ നിന്നും പോയത്.