Kerala
ജമ്മു കശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു. ഹവിൽദാർ വി. സുബ്ബയ്യ ആണ് വീരമൃത്യു വരിച്ചത്.
നിയന്ത്രണരേഖയിലെ പട്രോളിംഗിനിടെ അബദ്ധത്തിൽ ബോംബിൽ ചവിട്ടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ശ്രീനഗർ-ബാരാമുള്ള ഹൈവേയിൽ നിന്ന് ഐഇഡി കണ്ടെത്തി നിർവീര്യമാക്കിയതിന് പിന്നാലെയാണ് കുഴിബോംബ് സ്ഫോടനം റിപ്പോർട്ട് ചെയ്യുന്നത്.