Kerala

ജമ്മു കശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു

Posted on

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു. ഹ​വിൽദാർ വി. സുബ്ബയ്യ ആണ് വീരമൃത്യു വരിച്ചത്.

നിയന്ത്രണരേഖയിലെ പട്രോളിം​ഗിനിടെ അബ​ദ്ധത്തിൽ ബോംബിൽ‌ ചവിട്ടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ശ്രീന​ഗർ-ബാരാമുള്ള ഹൈവേയിൽ നിന്ന് ഐഇഡി കണ്ടെത്തി നിർവീര്യമാക്കിയതിന് പിന്നാലെയാണ് കുഴിബോംബ് സ്ഫോടനം റിപ്പോർ‌ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version