Kerala

ഭക്ഷണം ഉണ്ടാക്കാൻ സഹായിച്ച 15 കാരനെ പീഡിപ്പിക്കാൻ ശ്രമം; പാചകക്കാരൻ അറസ്റ്റിൽ

കാസർക്കോട്: ഉത്സവ സ്ഥലത്തു പാചകത്തിനു സഹായിയായി നിന്ന ആൺകുട്ടിയെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. 15കാരൻ നൽകിയ പരാതിയിൽ പള്ളഞ്ചി നിടുകുഴിയിൽ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂർ പൊലീസ് പോക്സോ കേസ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒറ്റക്കോലത്തിനു ഭക്ഷണം പാകം ചെയ്യാൻ എത്തിയതായിരുന്നു സതീശൻ. പരാതിക്കാരനായ കുട്ടിയടക്കമുള്ളവർ ഭക്ഷണം പാകം ചെയ്യുന്നതിനു സഹായിക്കാൻ ഇവിടെയുണ്ടായിരുന്നു.

ഭക്ഷണം പാകം ചെയ്ത ശേഷം സതീശൻ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനു കൂടി പോകാനുണ്ടെന്നു വിശ്വസിപ്പിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 15കാരന്റെ പരാതിയിൽ പറയുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top