India
കാർവാർ എംഎൽഎ സതീഷ് സെയ്ലിന് 42 വർഷം തടവ്
ബാംഗ്ലൂർ :അടുത്തിടെ കാർവാറിൽ ഉണ്ടായ മണ്ണിടിച്ചിലും, അതിനെതുടർന്നുണ്ടായ അർജുന് വേണ്ടിയുള്ള തിരച്ചിലും മാസങ്ങളോളം കേരളത്തിൽ ചർച്ചയായതാണ്. അതിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയ കാർവാർ എംഎൽഎ സതിഷ് സെയിൽ മലയാളികൾക്ക് സുപരിചിതനാണ്.
അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. സതീഷ് കൃഷ്ണ സെയിലിന് എതിരായ വിധി പ്രസ്താവത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് . ആറ് കേസുകളിലായി സതീഷ് സെയിലിന് 42 വർഷം ശിക്ഷ അനുഭവിക്കേണ്ടി വരും. ഓരോ കേസുകളിലും ഏഴ് വർഷം കഠിന തടവാണ് ശിക്ഷ. ഓരോ കേസിലെയും ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന വാചകവും കോടതി ഉത്തരവിൽ ഇല്ല. അതിനാൽ വിധി പ്രകാരം സതീഷ് സെയിലിനും മറ്റ് 6 പേർക്കും 42 വർഷം ജയിലിൽ കിടക്കണ്ടി വരും. 58-കാരനായ സതീഷ് സെയിൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് തേടിയെങ്കിലും കോടതി നിരസിച്ചു.