Kerala

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ ഡി കോടതിയിൽ

Posted on

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസിലെ പ്രതികളായ പി ആര്‍ അരവിന്ദാക്ഷന്‍, പി സതീഷ്‌കുമാര്‍, സി കെ ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതിയില്‍ ഇഡിയുടെ വിശദീകരണം.

ഇടനിലക്കാരനായ സതീഷ്‌കുമാര്‍ മുഖ്യപ്രതി കിരണ്‍ വഴി അനധികൃത വായ്പയായും മറ്റും 25 കോടി രൂപയെങ്കിലും കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ 14 കോടിയോളം രൂപ മറ്റു പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഈ പണം നിയമപരമല്ലെന്ന് അറിഞ്ഞു തന്നെയാണ് മറ്റു പ്രതികള്‍ തിരിമറി നടത്തിയതെന്നും ഇഡി പറഞ്ഞു.

ഈ തുക കള്ളപ്പണമല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമമുണ്ടായെന്നും ഇത് രാജ്യത്തിനെതിരായ കുറ്റകൃത്യമായി കണക്കാക്കണമെന്നും ഇഡി കോടതിയില്‍ വാദിച്ചു. പ്രതികളുടെ നടപടികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമമനുസരിച്ച് കുറ്റകരമാണ് എന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ലക്ഷ്മണ്‍ സുന്ദരേശന്‍ വാദിച്ചു. എന്നാല്‍, കൂട്ടുപ്രതികളുടെ മൊഴി കണക്കിലെടുത്തുള്ള ഇഡിയുടെ അവകാശവാദങ്ങള്‍ അംഗീകരിക്കാനാകില്ല എന്നാണ് പ്രതികള്‍ വാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version