Kerala

കരുവന്നൂര്‍ കള്ളപ്പണ കേസ്; മുഖ്യപ്രതി പി സതീഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തൃശൂർ: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ പ്രധാന പ്രതി പി സതീഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് എതിര്‍ സത്യവാങ്മൂലം നല്‍കിയേക്കും. കേസിന്റെ ഗൗരവസ്ഥിതി സംബന്ധിച്ചും പി സതീഷ് കുമാറിന്റെ പങ്കിനെക്കുറിച്ചും ഇ ഡി കോടതിയില്‍ മറുപടി നല്‍കും.

കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറിന് ജാമ്യം നല്‍കരുതെന്നാണ് ഇ ഡിയുടെ വാദം. കൊച്ചി അസിസ്റ്റന്റ് രജിസ്ട്രാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ എറണാകുളം പ്രത്യേക പിഎംഎല്‍എ കോടതി പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top