പാലാ: വലവൂർ: പൊരുതുന്ന പാലായിലെ കർഷകൻ്റെ അതിജീവന പോരാട്ടത്തിൻ്റെ ഭാഗമായി കരിമ്പ് കർഷകർ ചേർന്ന് രൂപീകരിച്ച മധുരിമ കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കരൂർ ശർക്കര വലവൂരിൽ ചേർന്ന കർഷക യോഗത്തിൽ വച്ച് കൃഷി മന്ത്രി പി.പ്രസാദ് വിപണിയിലിറക്കി.
ആഗോള ഭീമൻമാരോട് ഏറ്റുമുട്ടുവാൻ സ്വന്തം സത്വബോധം തിരിച്ചറിഞ്ഞു കൊണ്ട് സ്വന്തം ഉൽപ്പന്നവുമായി വന്ന കരൂർ ശർക്കരയുടെ പിന്നിൽ പ്രവർത്തിച്ചവരെ കൃഷിമന്ത്രി പി.പ്രസാദ് അഭിനന്ദിച്ചു.
ജോസ് കെ മാണി എം.പി , ഫ്രാൻസിസ് ജോർജ് എം.പി ,മാണി സി കാപ്പൻ എം.എൽ.എ ,അനസ്യ രാമൻ ,രാജേഷ് വാളി പ്ളാക്കൽ ,റാണി ജോസ് ,അഡ്വ: വി.ടി തോമസ് ,ഷാജകുമാർ ,ബാബു കെ ജോർജ് ,ബെന്നി മൈലാടൂർ ,എം.ടി സജി ,കെ .ബി സന്തോഷ്, പാട്രിക് ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ