തൃശ്ശൂർ : ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം. കന്യാകുമാരി എക്സ്പ്രസില്‍ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ് യുവാക്കള്‍ തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്.

ബാംഗ്ലൂരില്‍ നിന്നും ട്രെയിനില്‍ കയറിയ യുവാക്കള്‍ക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയില്‍ ടിടിഇ ഫൈൻ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരില്‍ യുവാക്കള്‍ തമ്മില്‍ തർക്കം ഉണ്ടായി.

ഇതിനിടയിലാണ് യുവാക്കളില്‍ ഒരാള്‍ മറ്റൊരാളെ കുത്തിയത്. പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.

