കണ്ണൂർ: കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച ആകുകയാണ്.
മാനസിക പ്രയാസമുള്ള കണ്ണവം കോളനിയിലെ 40 കാരിയായ സിന്ധുവിനെയാണ് കാണാതായത്.
കണ്ണവം കാട്ടിൽ തിരഞ്ഞിട്ടും യുവതിയെ ഇതുവരെ കണ്ടെത്താനായില്ല. അതിദയനീയാവസ്ഥയിലാണ് സിന്ധു കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര് പറയുന്നു