കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍. തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വളപ്പട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. വാടക ക്വാട്ടേഴ്‌സിലാണ് കുഞ്ഞിന്റെ കുടുംബം താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയതെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്.
ക്വാട്ടേഴ്‌സിൽ ഇവർക്കൊപ്പം ജ്യേഷ്ഠന്റെ മക്കളും താമസിക്കുന്നുണ്ട്. ഇന്നലെ അർദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.

