Kerala

മത്സര മോഹവുമായി നേതാക്കൾ; കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തല്‍ കോൺഗ്രസിന് കീറാമുട്ടി

Posted on

തിരുവനന്തപുരം:കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തല്‍ കീറാമുട്ടിയായതോടെ കെ സുധാകരന്‍ വീണ്ടും മത്സരിക്കട്ടെയെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ സജീവമായി. അര ഡസനോളം പേര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ച സുധാകരനിലേക്ക് മടങ്ങുന്നത്. ആലപ്പുഴയില്‍ സമുദായക്കോളം പൂരിപ്പിക്കാന്‍ നില്‍ക്കാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിര്‍ത്തണമെന്ന അഭിപ്രായവും ശക്തമായി.

കെ സുധാകരന്‍ മാറുന്നു, പകരം സുധാകരന്‍ നിര്‍ദേശിക്കുന്ന കെ ജയന്ത് സ്ഥാനാര്‍ത്ഥിയാകുന്നു. മനക്കണക്ക് എളുപ്പമായിരുന്നു. പക്ഷേ കളത്തിലേക്ക് വന്നതോടെ കളിമാറി. കെ സി വേണുഗോപാല്‍ ഗ്രൂപ്പുകാരനായ പിഎം നിയാസ്, രമേശ് ചെന്നിത്തല പക്ഷത്തുനിന്ന് അബ്ദുള്‍ റഷീദ്, ദേശീയ തലത്തില്‍ നിന്ന് ഷമ മുഹമ്മദ്, പൊതുസമ്മതി തേടി മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസഫ് അലി, വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി മുന്‍മേയര്‍ ടിഒ മോഹനന്‍ വരെ നീണ്ടനിരയാണ് സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശവുമായി ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version