Kerala
ഒന്നരവയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തി, 5 വർഷങ്ങൾക്ക് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച് അമ്മ
കണ്ണൂർ : കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ജീവനൊടുക്കാന്‍ ശ്രമിച്ചു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് വിഷം കഴിച്ച് ശരണ്യയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്ത ശേഷമാണ് ആത്മഹത്യ ശ്രമം നടത്തിയത്. കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യശ്രമം. ശരണ്യ അപകടനില തരണം ചെയ്തിട്ടുണ്ട്.
2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.