കണ്ണൂർ: എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. സംഘർഷ സാധ്യത മേഖലകളിൽ പരിശോധന നടത്തും.
തലശ്ശേരി, പാനൂർ, മട്ടന്നൂർ, ചൊക്ലി എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക പരിശോധന നടത്തും. അതേസമയം വിഷയം നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ബോംബ് സ്ഫോടനം വ്യാപകമാകുമ്പോഴും പൊലീസ് നോക്കുകുത്തിയായെന്ന് പ്രതിപക്ഷം ആരോപിച്ചു.