
കണ്ണൂര്‍: തനിക്ക് ഒരു കക്ഷിരാഷ്ട്രീയവും ഇല്ലെന്ന് പറഞ്ഞ് കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിനെതിരെ പരസ്യമായി പ്രതികരിച്ച തലശേരി എരഞ്ഞോളി സ്വദേശി സീന ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റു.
സീന തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ബോംബ് രാഷ്ട്രീയവും ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയവും സജീവചര്‍ച്ചയാകുന്നത്.
‘ഞങ്ങള്‍ക്ക് ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ല…നിങ്ങള്‍ ദയവ് ചെയ്ത് എന്തെങ്കിലും ചെയ്യണം. ഇത് സത്യമായ കാര്യമാണ്, ഇവിടെ എല്ലാവര്‍ക്കും അറിയാം…പക്ഷേ ഭയന്നിട്ട് ആരും പറയാത്തതാണ്’ എന്നായിരുന്നു സീന അന്ന് പറഞ്ഞത്. അതോടൊപ്പം തനിക്ക് സിപിഎം പ്രാദേശിക നേതാക്കളില്‍ നിന്ന് നിരന്തരഭീഷണിയുണ്ടായതായും സീന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

