Kerala

റോഡരികിലൂടെ നടന്നുപോയ യുവതി ഓട്ടോ ഇടിച്ച് മരിച്ചു; കൂടെയുണ്ടായിരുന്ന യുവതിക്ക് പരുക്ക്

Posted on

കണ്ണൂർ ∙ ചെമ്പേരിയിൽ റോഡരികിലൂടെ നടന്നുപോയ യുവതി ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ചെമ്പേരി വള്ളിയാട് വലിയവളപ്പിൽ സജീവന്റെ ഭാര്യ ദിവ്യ (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് ആണ് അപകടം.

റോഡരികിലൂടെ നടന്നു പോയ ദിവ്യയെ അമിത വേഗത്തിൽ എത്തിയ ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആശ (26) എന്ന യുവതിക്കും പരുക്കേറ്റു. ചെമ്പേരി ലൂർദ്മാതാ ഫൊറോന പള്ളി തിരുനാളിൽ പങ്കെടുത്തു മടങ്ങുംവഴിയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version