Kerala

മലപ്പുറത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം

Posted on

മലപ്പുറം: നിലമ്പൂർ പോത്തുകല്ലലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. ചില വീടുകൾക്കും മുറ്റത്തും വിള്ളലുണ്ടായി.

ഇതേ തുടർന്ന് നാട്ടുകാരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി 11 വരെ ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version