തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പുനരധിവാസവുമായി ബന്ധപ്പെട്ട് മുപ്പതോളം തീരുമാനങ്ങളാണ് മന്ത്രിസഭ എടുത്തത്. പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനമായി. പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തുന്നതിനായി മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം 3.30ന് മാധ്യമങ്ങളെ കാണും.
750 കോടിയോളം രൂപ ചെലവിൽ രണ്ട് ടൗൺഷിപ്പുകളിലായി പുനരധിവാസത്തിനായുള്ള വീടുകൾ പണിയുന്നതിനും അതിനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപാേകുന്നതിനുള്ള നടപടികളുമാണ് ഇന്നത്തെ മന്ത്രിസഭായോഗം ചർച്ചചെയ്തത്. പദ്ധതിയുടെ വിശദാംശങ്ങളും തീരുമാനങ്ങളും വൈകിട്ട് 3.30ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കും.
ആയിരം സ്ക്വയർഫീറ്റുകളുള്ള ഒറ്റനില വീടുകളായിരിക്കും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുക എന്ന് കരട് മാസ്റ്റർ പ്ളാനിൽ പറഞ്ഞിട്ടുള്ളത്. പദ്ധതിയുടെ മേൽനോട്ടത്തിനും നടത്തിപ്പിനും ഓരോ ഏജൻസികളുണ്ടാവും. ഇത് ആരൊക്കെയാണെന്ന കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട് എന്നാണ്റി പ്പോർട്ട്.