Politics

കാർഷിക നിയമത്തിൽ മാപ്പ് പറഞ്ഞ് കങ്കണ; നിലപാട് മാറ്റം ബിജെപി തള്ളി പറഞ്ഞതിന് പിന്നാലെ

കർഷക പ്രക്ഷോഭത്തെ തുടർന്ന് നരേന്ദ്രമോദി സർക്കാരിന് പിൻവലിക്കേണ്ടി വന്ന മൂന്ന് കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന പരാമർശം പിൻവലിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇന്നലെയായിരുന്നു ഹിമാചൽ പ്രദേശിലെ തൻ്റെ ലോക്‌സഭാ മണ്ഡലമായ മാണ്ഡിയിൽ മാധ്യമപ്രവർത്തകരോട് നടി വിവാദ പരാമർശം നടത്തിയത്. കങ്കണയുടെ അഭിപ്രായത്തെ ബിജെപി തളളിപ്പറഞ്ഞതിന് പിന്നാലെയാണ് നടി ഖേദപ്രകടനം നടത്തിയത്.

കാർഷിക നിയമങ്ങളെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ വ്യക്തിപരമാണെന്നും അത് പാർട്ടി നിലപാടല്ലെന്നും കങ്കണ പറഞ്ഞു. താൻ ഒരു ചലച്ചിത്ര നടി മാത്രമല്ല, ബിജെപിയുടെ എംപി കൂടിയാണ്. തൻ്റെ അഭിപ്രായപ്രകടനത്തിൽ പാർട്ടി നിരാശയിലാണ്. ബിജെപി നിലപാടിന് വിരുദ്ധമായി നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുന്നതായി അവർ അറിയിച്ചു.

കാർഷിക നിയമത്തില്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് കങ്കണ പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലെന്ന്ബിജെപി വക്താവ് സൗരവ് ഭാട്ടിയ വ്യക്തമാക്കിയിരുന്നു. എംപി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. ബിജെപിയുടെ പേരില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കങ്കണ റണാവത്തിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാമർശം പിൻവലിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top