India

കങ്കണയെ തല്ലിയ കോണ്‍സ്റ്റബിളിനെതിരെ അച്ചടക്ക നടപടി; ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റി

Posted on

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിന്റെ മുഖത്തടിച്ച സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെതിരെ അച്ചടക്ക നടപടി. ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റുകയാണ് ചെയ്തിരിക്കുന്നത്. നിലവില്‍ സസ്‌പെന്‍ഷനിലാണ് കുല്‍വിന്ദര്‍ കൗര്‍. ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ചാണ് കുല്‍വിന്ദര്‍ കൗര്‍ കങ്കണയെ തല്ലിയത്.

കര്‍ഷക സമരത്തെ അധിക്ഷേപിച്ചതിലെ രോഷം കൊണ്ടാണ് തല്ലിയതെന്നാണ് കുല്‍വിന്ദര്‍ കൗറിന്റെ വിശദീകരണം. തന്റെ അമ്മയടക്കം പങ്കെടുത്ത കര്‍ഷക സമരത്തെയാണ് കങ്കണ അധിക്ഷേപിച്ചത്. ഇതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്നും കുല്‍വിന്ദര്‍ കൗര്‍ വ്യക്തമാക്കിയിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെയാണ് തല്ലിയത്.

ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷമുളള ആദ്യ ഡല്‍ഹി യാത്രയ്ക്കിടെയാണ് മര്‍ദ്ദനമുണ്ടായത്. സംഭവത്തില്‍ കുല്‍വിന്ദര്‍ കൗറിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version