Kottayam
സ്ഥിരം സമിതി അധ്യക്ഷന്മാരെ ചൊല്ലി തര്‍ക്കം; കാഞ്ഞിരപ്പള്ളിയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ് (എം) ഭിന്നത
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ്(എം) ഭിന്നത. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഭിന്നതയ്ക്ക് കാരണം. രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു. എന്നാല്‍ സിപിഐഎം ഇതില്‍ തീരുമാനം അറിയിച്ചില്ല.
തുടര്‍ന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് (എം) ബഹിഷ്കരിക്കുകയായിരുന്നു. ഇതോടെ ക്വാറം തികയാത്തതിനാല്‍ തിരഞ്ഞെടുപ്പ് മുടങ്ങി. വ്യാഴാഴ്ച വീണ്ടും തിരഞ്ഞെടുപ്പു നടത്തും.