കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗന്റെ കുടുംബം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.
കേസിലെ മൂന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളായ ഭാസുരാംഗന്റെ ഭാര്യ ജയകുമാരി, മക്കളായ അശ്വതി, അഭിമ, മരുമകന്‍ ബാലമുരുകന്‍ എന്നിവരാണ് കൊച്ചി പി എം എല്‍ എ കോടതിയില്‍ ഹാജരായത്. പ്രതികളുടെ ജാമ്യാപേക്ഷയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് എതിര്‍ത്തു.