കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയെ ക്ഷേത്രാങ്കണത്തിൽ പ്രവേശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ പോസ്റ്റർ. കീഴുർ മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്താണ് ഹിന്ദു ഐക്യവേദി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
കീഴുർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെ കാനത്തിൽ ജമീല എംഎൽഎ ക്ഷേത്രം സന്ദർശിച്ചിരുന്നു. കൊടിയേറ്റ ദിവസമായഡിസംബർ പത്തിന് ഉച്ചയ്‌ക്കായിരുന്നു എംഎൽഎ ക്ഷേത്രത്തിലേക്കെത്തിയത്.
ട്രസ്റ്റി അംഗങ്ങള്‍ ക്ഷണിച്ചത് പ്രകാരം ഉച്ചയ്ക്ക് സദ്യ കഴിക്കാനായി എത്തിയ എംഎൽഎ ക്ഷേത്രമുറ്റത്തുകൂടെയാണ് ഊട്ടുപുരയിലേക്ക് പോയത്. ഇതാണ് ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്.