നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു നടിയാണ് കനകലത. ഏറെ നാളുകളായി പാർക്കിൻസൺസും ഡിമെൻഷ്യയും ബാധിച്ച അവസ്ഥയിലായിരുന്നു കനകലത.
സിനിമ മേഖലയിൽ നിന്ന് തന്നെ സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസുമാണെന്ന് കനകലത പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. 9 വർഷം മുൻപ് മലയിൻകീഴ് 3.5 സെന്റ് സ്ഥലം ഞാൻ വാങ്ങി . കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വീടുപണി തുടങ്ങി. അവസാനം പണി പൂർത്തിയാക്കാൻ 3 ലക്ഷം കൂടി വേണ്ട സന്ദർഭമെത്തി. അന്ന് എന്റെ അവസ്ഥ കണ്ട് സഹായിച്ചത് കലാഭവൻ മണിയും ഇന്ദ്രൻസുമായിരുന്നു. എന്നും ആ സ്മരണ എന്റെ ജീവിതത്തിലുണ്ടാകും
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കനകലത നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. 50 രൂപയായിരുന്നു താരത്തിന്റെ ആദ്യ പ്രതിഫലം. പതിയെ നാലാം വയസിൽ അച്ഛൻ മരിച്ചതോടെ കുടുംബഭാരം ഏറ്റെടുത്ത ചേട്ടന് തുണയായി കനകലത മാറിപിന്നെ കനകലതയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 500 ലേറെ സീരിയലുകളിലും സിനിമകളിലും കനകലത തിളങ്ങി. ഷോർട്ട്ഫിലുമുകളിലും തിളങ്ങി.
സിനിമയിൽ സജീവമായി നിൽക്കുമ്പോൾ 22 മത്തെ വയസിലായിരുന്നു കനകലതയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. വിവാഹശേഷം സർക്കാർ ജോലി ഉപേക്ഷിച്ച് ഭർത്താവ് സിനിമ നിർമ്മിക്കാൻ തുടങ്ങി. കനകലത ജോലി ചെയ്ത പണമൊക്കെ ഭർത്താവിന്റെ ധൂർത്തിൽ തീർന്നു. ഒടുവിൽ 16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ താരം ഭർത്താവിനെ ഡിവോഴ്സ് ചെയ്തു. കനകലതയ്ക്ക് മക്കളുമില്ല. ഇനി ഒരു കല്യാണം ഇല്ലെന്നും ദാമ്പത്യജീവിതം മടുത്തെന്നും നടി അടുത്തൊരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു.