India

ട്രംപുമായുള്ള സംവാദത്തിനിടെ കമല ഹാരിസ് ധരിച്ചത് ബ്ലൂ ടൂത്ത് ഘടിപ്പിച്ച കമ്മലോ?

Posted on

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസ് ധരിച്ചിരുന്ന കമ്മലിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചൂടു പിടിച്ച ചർച്ച. ബ്ലൂ ടൂത്ത് ഘടിപ്പിച്ച കമ്മലാണ് കമല ഹാരിസ് ധരിച്ചിരുന്നതെന്നാണ് എക്സിൽ നിരവധി പേർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംവാദത്തിനിടെ ചോദ്യങ്ങൾക്കുള്ള മറുപടികൾ ബ്ലൂടൂത്തിലൂടെ ലഭിച്ചുവെന്നാണ് ട്രംപ് അനുകൂലികൾ അവകാശപ്പെടുന്നത്. നോവ എച്ച്1 ഓഡിയോ കമ്മലിനോട് സാമ്യമുള്ള ഈ കമ്മലുകൾ വയർലെസ് ഇയർഫോണുകളായി പ്രവർത്തിക്കാവുന്നവയാണെന്നാണ് ഇക്കൂട്ടരുടെ അവകാശവാദം.

അതേസമയം, കമല ഹാരിസ് ധരിച്ചിരുന്നത് ടിഫാനി ഹാർഡ്‌വെയർ പേൾ കമ്മലായിരിക്കാമെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. നോവ എച്ച് 1 ഓഡിയോ കമ്മലുകളുടെ ഡിസൈൻ ഇങ്ങനെ അല്ലെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹാരിസ് ധരിച്ചിരുന്നതിന് സമാനമായ ടിഫാനി കമ്മലുകളുടെ ചിത്രവും എക്സിൽ ഒരാൾ പോസ്റ്റ് ചെയ്തു. 3,300 ഡോളറിന് മുകളിലാണ് ഈ കമ്മലുകളുടെ വില പക്ഷേ, നിലവിൽ ടിഫാനിയുടെ വെബ്‌സൈറ്റിൽ അവ വിൽപയ്ക്ക് ഇല്ല.

സോഷ്യൽ മീഡിയയിലെ ചർച്ചകൾ അല്ലാതെ കമല ഹാരിസ് ബ്ലൂ ടൂത്ത് ഘടിപ്പിച്ച കമ്മലാണ് ഉപയോഗിച്ചുവെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version