India
ഇത് ഭരണഘടനാ വിരുദ്ധം; സിഎഎയ്ക്കെതിരെ കമൽ ഹാസൻ
നടൻ വിജയ്ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയർത്തി കമൽ ഹാസൻ. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം എക്സിന്റെ പേജിൽ എഴുതിയ കുറിപ്പ് റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.