കൊച്ചി കളമശ്ശേരി ഗവ പോളിടെക്‌നിക്ക് കോളജിലെ കഞ്ചാവ് വേട്ടയിൽ റിപ്പോർട്ട് നൽകി സാങ്കേതിക സർവകലാശാല വിഭാഗം. കോളജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ലഹരി ഉപയോഗത്തെക്കുറിച്ച് ഒന്നരമാസം മുൻപ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയെന്ന് കോളജ് അധികൃതർ അധികൃതർ മൊഴി നൽകിയിട്ടുണ്ട്. വിശദമായ വിവരങ്ങൾ ഉന്നതവിദ്യാഭ്യാസ ഡയറക്ടറേ കത്ത് മുഖേന അറിയിച്ചു.

