Kerala
‘ഞാനും മന്ത്രി റിയാസുമായി യാതൊരു പ്രശ്നവുമില്ല’; പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: താനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി യാതൊരു പ്രശ്നവുമില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്. താനും മന്ത്രി റിയാസുമായി യാതൊരു പ്രശ്നവുമില്ല.
നിയമസഭ നടക്കുന്ന സമയമായതിനാല്‍ എന്നും കാണാറുണ്ട്. സംസാരിക്കാറുണ്ട്. അതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുമെന്നറിയാം. തത്കാലം ആ അരി ഇവിടെ വേവില്ല. ആ വെള്ളമങ്ങ് മാറ്റി വെച്ചേക്കുക എന്ന് കടകംപള്ളി സുരേന്ദ്രന് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. മുഹമ്മദ് റിയാസിനോടൊപ്പമുള്ള സെല്‍ഫി ചിത്രത്തോടൊപ്പമാണ് പോസ്റ്റ്.