Kerala
എറണാകുളം ജില്ലയില്‍ എല്‍ഡിഎഫ് പരിഗണിക്കുന്ന പേരുകളില്‍ കെ വി തോമസിന്റ മകള്‍ രേഖാ തോമസും
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ എല്‍ഡിഎഫ് പരിഗണിക്കുന്ന പേരുകളില്‍ കെ വി തോമസിന്റ മകള്‍ രേഖാ തോമസും. കാല്‍ നൂറ്റാണ്ടായി വനിതകളെ സംഘടിപ്പിച്ചു കൊണ്ട് ചെറുകിട സംരംഭങ്ങള്‍ നടത്തുകയാണ് രേഖ തോമസ്. ചെറുകിട സംരംഭകയും ഓള്‍ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് രേഖ.