Kerala
റിയാസിന്റെയും എളമരം കരീമിന്റെയും പി മോഹനന്റെയും വലംകൈയാണ് പ്രമോദ്: കെ സുരേന്ദ്രന്‍
കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സംഭവത്തില്‍ സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴ വിവാദം ഒതുക്കിതീര്‍ക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്. ഇതൊരു പാര്‍ട്ടി തര്‍ക്കമല്ല. കോഴ കൊടുത്തതോ വാങ്ങിയതോ നിയമത്താല്‍ നീതീകരിക്കാനാകില്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.