Kerala

റിയാസിന്റെയും എളമരം കരീമിന്റെയും പി മോഹനന്റെയും വലംകൈയാണ് പ്രമോദ്: കെ സുരേന്ദ്രന്‍

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സംഭവത്തില്‍ സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴ വിവാദം ഒതുക്കിതീര്‍ക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്. ഇതൊരു പാര്‍ട്ടി തര്‍ക്കമല്ല. കോഴ കൊടുത്തതോ വാങ്ങിയതോ നിയമത്താല്‍ നീതീകരിക്കാനാകില്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

മന്ത്രി മുഹമ്മദ് റിയാസ്, എളമരം കരീം, പി മോഹനന്‍ എന്നിവരുടെ വലംകയ്യാണ് പ്രമോദ്. കോഴ വാങ്ങിയ സംഭവം പാര്‍ട്ടി സ്ഥിരീകരിച്ചിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയത്.
വാദിയുടെ വീട്ടില്‍ സത്യാഗ്രഹമിരുന്നിട്ടും പൊലീസ് നടപടി എടുക്കുന്നില്ല. എന്തുകൊണ്ടാണ് കേസില്‍ എഫ്‌ഐആര്‍ ഇടാത്തതെന്നും ചോദ്യം ചെയ്യാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top