Politics
മത്സരിക്കാനില്ലെന്ന് കൃഷ്ണകുമാര്‍ അവസാനം വരെ പറഞ്ഞു, സ്ഥാനാര്‍ഥിയാക്കിയത് നിര്‍ബന്ധിച്ച്; രാജിയിൽ ഉറച്ചു കെ സുരേന്ദ്രൻ
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ശരിയായ നിലയില്‍ പാര്‍ട്ടി വിലയിരുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ആവശ്യമായ തിരുത്തലുകളുണ്ടാകും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ ഇത്തവണ വോട്ടു കുറഞ്ഞതിനെക്കുറിച്ച് ബൂത്തു തലത്തില്‍ വരെ ശരിയായ വിശകലനം നടത്തും. പാലക്കാട് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും എന്ന തലത്തിലാണ് പ്രവര്‍ത്തിച്ചതെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പഴി പ്രസിഡന്റിനാണ്. അതു കേള്‍ക്കാന്‍ താന്‍ വിധിക്കപ്പെട്ടവനാണ്. പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാര്‍ട്ടി കോര്‍ കമ്മിറ്റി കുമ്മനം രാജശേഖരനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി അഭിപ്രായം സ്വരൂപിച്ച് മൂന്നു പേരുകളുടെ പട്ടിക നല്കി. ഈ മൂന്നു പേരുകളും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിറ്റിയോഗം നാലുമണിക്കൂറോളം വിശദമായ ചര്‍ച്ച നടത്തി. നിര്‍ദേശം ഉയര്‍ന്ന മൂന്നുപേരില്‍ രണ്ടുപേര്‍ മത്സരിക്കാന്‍ സന്നദ്ധരല്ലെന്ന് അറിയിച്ചു.