കൽപ്പറ്റ: രാഹുൽ ഗാന്ധി അർബൻ നകസലാണെന്ന് പരാമർശിച്ച് കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയും പ്രവർത്തകരും രാജ്യം നശിച്ച് പോവട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും ലോകം മുഴുവൻ നടന്ന് ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടി ഇന്ത്യാ വിരുദ്ധ ശക്തികളുടേയും, അർബൻ നക്സലുകളുടേയും കൈപ്പിടിയിൽ ഒതുങ്ങി. രാഹുൽ ഗാന്ധി ഏറ്റവും വലിയ അർബൻ നക്സലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

