വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ചോദ്യം ചെയ്തു.

സുധാകരൻ്റെ കണ്ണൂരിലെ വീട്ടിലെത്തിയാണ് അന്വഷണ സംഘം ചോദ്യം ചെയ്തത്. ബാങ്ക് നിയമനങ്ങളിലെ അഴിമതി എൻ എം വിജയൻ സുധാകരനെ അറിയിച്ചിരുന്നു. നിർണായക വിവരം ലഭിച്ചിട്ടും സുധാകരൻ നടപടി എടുത്തിരുന്നില്ല.

ബത്തേരി അർബൻ ബാങ്ക് ഉൾപ്പെടെ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനക്കോഴയിൽ കുരുങ്ങി ആത്മഹത്യയുടെ വക്കിൽനിൽക്കുമ്പോൾ വിജയൻ, സുധാകരന് കത്തുകൾ അയച്ചിരുന്നു. ഇതിലെ വിശദാംശങ്ങളും അതിൻമേൽ എടുത്ത നടപടികളും അറിയുന്നതിന് കെ സുധാകരനെ വൈകാതെ ചോദ്യംചെയ്യുമെന്ന് അറിയിച്ചിരുന്നു

