തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും നൽകാനായി പുറത്തിറക്കിയ സംസ്ഥാന സർക്കാറിന്റെ കെ- സ്മാർട്ട് പദ്ധതിയിലെ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ കെ സ്മാർട്ട് സേവനങ്ങൾ നൽകുന്നതിനു പുറമെയാണിത്.
അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഇതിനായുള്ള പരിശീലനം നൽകി. തദ്ദേശ വകുപ്പിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ട് വികസിപ്പിച്ചത്.
നിലവിൽ 33,000 പേർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 16,000 പേർ മൊബൈൽ ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി.