Kerala
ഒരു മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം നടത്തി മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ വിമർശനവുമായി റവന്യൂ മന്ത്രി
തിരുവനന്തപുരം: ഒരു മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം നടത്തി മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ വിമർശനവുമായി റവന്യൂ മന്ത്രി കെ രാജൻ.
സർക്കാരിനോട് ഗവർണർക്ക് തർക്കമുണ്ടെങ്കിൽ പ്രതികാരം തീർക്കേണ്ടത് ഇങ്ങനെയല്ല. സർക്കാരിനോട് എന്തെങ്കിലും തർക്കം അദ്ദേഹത്തിനുണ്ടെങ്കിൽ അതിന് പ്രതികാരം തീർക്കേണ്ടത് ഭരണഘടനാപരമായ നടപടികൾ നിർവ്വഹിക്കാതെയല്ല. ഗവർണർ ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റണം. കരിങ്കൊടി കാണിച്ചതിനാണോ ഗവർണറുടെ പിണക്കമെന്നും കെ രാജൻ ചോദിച്ചു.