കല്‍പ്പറ്റ: വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് മുണ്ടക്കൈ ദുരന്ത ബാധിതരെ വിളിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് താക്കീതുമായി സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്നും മനുഷ്യത്വമുള്ളവര്‍ ചെയ്യുന്ന കാര്യമല്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു.
‘ഉറ്റവരെ തേടുകയാണ് ക്യാമ്പിലെ ഓരാ മനുഷ്യരും. എന്തിനാണ് ക്യാമ്പില്‍ തന്നെ വന്നുകിടക്കുന്നത്. നിവര്‍ത്തിയില്ലാത്തതുകൊണ്ടല്ലേ. അവരെ ചേര്‍ത്തുപിടിക്കേണ്ട സമയമല്ലേ ഇത്. ഒരു കൊള്ളയ്ക്കും ആരെയും വിധേയമാക്കില്ല. കേരളമാണിത്. സ്വകാര്യകമ്പനികള്‍ അവരുടെ നിയമാവലി അനുസരിച്ച് മുന്നോട്ട് പോകുന്നതില്‍ പ്രയാസമില്ല. എന്നാല്‍, മനുഷ്യത്വരഹിത നിലപാടുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല’, കെ രാജന്‍ പറഞ്ഞു.
എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തന്നെ നേരിട്ട് വിളിക്കാം. ജില്ലാ കളക്ടറെയോ എഡിഎമ്മിനെയോ വിളിക്കാം. പേടിപ്പിച്ച് പിരിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും പാവപ്പെട്ടവരെ ദ്രോഹിക്കാന്‍ ഒരു കമ്പനികളെയും അനുവദിക്കില്ല കെ രാജന്‍ പറഞ്ഞു.