Kerala
വയനാട് പുനരധിവാസം: നിർമാണ പ്രവർത്തനം വൈകി എന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്; മന്ത്രി കെ രാജൻ
വയനാട് പുനരധിവാസം നിർമാണ പ്രവർത്തനം വൈകി എന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്.
കോടതി ഈ കാര്യം വ്യക്തമായി തിരിച്ചറിഞ്ഞു എന്നും ഒരു താമസവും ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ. ടൗൺഷിപ്പ് എന്ന ആശയത്തിലേക്ക് എത്തിയത് പലതായി പിരിഞ്ഞവരെ ഒരുമിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞു
ടൗൺഷിപ്പിന് ആവശ്യമായ 25 എസ്റ്റേറ്റുകൾ സെപ്റ്റംബറിൽ തന്നെ കണ്ടെത്തി. ദുരന്ത സാധ്യതയില്ലാത്ത ഭൂമി കണ്ടെത്താനാണ് നടപടി സ്വീകരിച്ചത്. അങ്ങനെയുള്ള 9 സുരക്ഷിത എസ്റ്റേറ്റ്കൾ കണ്ടെത്തി. മേപ്പാടിക്ക് അടുത്ത് തന്നെ സ്ഥലം വേണമെന്നായിരുന്നു ആവശ്യം. ജോൺ മത്തായി കമ്മിറ്റി ഇത് കണ്ടെത്തി.