Kerala
പൂരം കലക്കൽ; മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമില്ല, പുതിയ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല: കെ രാജൻ
തൃശൂർ: പൂരം കലക്കലിൽ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഒരു പുതിയ അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.
മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമില്ലെന്നും അദ്ദേഹം നേരത്തേ പറഞ്ഞതും ഇന്നലെ പറഞ്ഞതും ഒന്നുതന്നെയാണെന്നും മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് അൽപ്പം വൈകിയതിനാണോ തൃശൂർ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.