Kerala

മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയാക്കുന്ന സംഘി രാഷ്ട്രീയം വിലപ്പോവില്ല: മലയാളികളുടെ അഭിമാനം; കെ രാജൻ

Posted on

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ. മമ്മൂട്ടി എന്ന വ്യക്തി മലയാളികളുടെ അഭിമാനമാണ് എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി ഫേസ്‍ബുക്കിൽ കുറിച്ചു.’മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്‌യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്,’ എന്ന് കെ രാജൻ കുറിച്ചു.

നേരത്തെ മന്ത്രി വി ശിവൻകുട്ടിയും സംഭവത്തിൽ മമ്മൂട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ‘ആ പരിപ്പ് ഇവിടെ വേവില്ല… മമ്മൂട്ടി മലയാളിയുടെ അഭിമാനം,’ എന്നായിരുന്നു വി ശിവൻകുട്ടി ഫേസ്‍ബുക്കിൽ കുറിച്ചത്.

പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുകൊണ്ടാണ് സൈബർ ആക്രമണം നടക്കുന്നത്. വിദ്വേഷ സ്വഭാവത്തിലുള്ള വർഗ്ഗീയ നിറം കലർത്തിയുള്ള ട്രോളുകൾ അടക്കമാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരായി സൈബർ ആക്രമണത്തിൻ്റെ സ്വഭാവത്തിൽ പ്രചരിക്കുന്നത്. സംഭവത്തിൽ മമ്മൂട്ടിക്ക് പിന്തുണയുമായി നിരവധി പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version