തിരുവനന്തപുരം: കെ റെയില്‍ നടപ്പാക്കാന്‍ ശ്രമം തുടരുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെ റെയിലിനായി കേന്ദ്രവുമായുള്ള കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍വെയ്ക്ക് അവഗണനയാണ്. കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താന്‍ റെയില്‍വെക്ക് സാധിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്ദേഭാരത് വന്നതോടെ സില്‍വര്‍ ലൈനില്‍ അടക്കം സര്‍ക്കാര്‍ നിലപാട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു.
ബജറ്റ് തയ്യാറാക്കിയത് രണ്ടുതരം അനിശ്ചതത്വങ്ങള്‍ക്കിടയില്‍ ആണ്. ഒന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങളും മാന്ദ്യവുമാണ്. രണ്ടാമത്തേത് കേന്ദ്ര അവഗണയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.