Kerala
ഓണക്കാലത്തെ വിപണി ഇടപെടലിന് സര്‍ക്കാര്‍; സപ്ലൈകോക്ക് 225 കോടി രൂപ അനുവദിച്ചു
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുളള ശ്രമങ്ങള്‍ ആരംഭിച്ച് സര്‍ക്കാര്‍. സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടലിനായി 225 കോടി രൂപ അനുവദിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് അധികമായി അനുവദിച്ചിരിക്കുന്നത്.
വിപണി ഇടപടലിന് ബജറ്റില്‍ 205 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇതില്‍ 100 കോടി രൂപ കഴിഞ്ഞ മാസം അനുവദിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണി ഇടപെടലിന് 391 കോടി രൂപ സപ്ലൈകോക്ക് സര്‍ക്കാര്‍ നല്‍കിയത്.
ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന് സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ബജറ്റ് വിഹിതത്തിനൊപ്പം അധിക തുക കൂടി അനുവദിച്ചത്. വിതരണക്കാര്‍ക്ക് പണം നല്‍കാത്തതിനാല്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന് സാധനങ്ങള്‍ നല്‍കുന്നതില്‍ കരാറുകാര്‍ കുറവ് വരുത്തിയിരുന്നു. ഇതടക്കം പരിഹരിക്കാനാണ് ശ്രമം.