Politics

കെ മുരളീധരനും, സന്ദീപ് വാര്യരും വേദി പങ്കിട്ടു

Posted on

 

 

പാലക്കാട് മണ്ഡലത്തിലെ ശീകൃഷ്ണപുരത്തെ പരിപാടിയിൽ ആണ് മുരളീധരനും സന്ദീപും ഒരുമിച്ചത്.

സന്ദീപ് വാര്യറെ ചേർത്ത് പിടിച്ച്‌ പാർട്ടിക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.രാഹുല്‍ ഗാന്ധി ഒരു തീരുമാനം എടുത്താല്‍ അതിനൊപ്പം നില്‍ക്കും.രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അതിനപ്പുറം ഒന്നും വേണ്ട.ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും.അത് തുറന്ന് പറഞ്ഞെന്ന് മാത്രം.സന്ദീപിനെ ഇനി പൂർണമായും കോണ്‍ഗ്രസുകാരനായി കാണാമെന്നും അദ്ദേഹം പറഞ്ഞു

 

 

താൻ ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണന്നും മുരളിയേട്ടനും കോണ്‍ഗ്രസിനും ഒപ്പം ഇനി ഉണ്ടാകുമെന്നും സന്ദീപ് പറഞ്ഞു.മാരാർജി ഭവനില്‍ പോയി ചൂരലെടുത്ത് അടിച്ച്‌ അവരെ നന്നാക്കാനില്ല. മുരളീധരന് പങ്കെടുക്കുന്ന പരിപാടിയില്‍ വരാൻ താനാണ് അഭ്യർഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല.ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം .മുരളീധരന്‍ സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്രത്തിന്‍റെ പേരില്‍ മുരളീധരനെ വിമർശിച്ചിട്ടുണ്ടന്നും ഇനി മുതൽ ഒരുമിച്ച് മുന്നേറാമെന്നും സന്ദീപ് വാര്യർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version