Kerala
രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതാണ് ബിജെപിയിൽ പോകുന്നതിലും നല്ലത്: കെ മുരളീധരൻ
തൃശ്ശൂർ: പതാക വിവാദത്തിലും എസ്ഡിപിഐ പിന്തുണ വിഷയത്തിലും പ്രതികരിച്ച് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. പാർട്ടി പതാക വേണ്ട എന്നത് കോൺഗ്രസിന്റെ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രചാരണ കെണിയിൽ വീഴേണ്ട എന്നത് പാർട്ടി ഒന്നിച്ചെടുത്ത തീരുമാനമാണ്. എസ്ഡിപിഐ പിന്തുണ വേണ്ട എന്ന് യുഡിഎഫ് തീരുമാനിച്ചത് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണെന്നും മുരളീധരൻ പറഞ്ഞു.