തിരുവനന്തപുരം: വയനാട് തിരഞ്ഞെടുപ്പിനെച്ചൊല്ലിയുളള വിവാദ പരാമർശത്തിൽ വിജയരാഘവനെതിരെ കെ മുരളീധരൻ രംഗത്ത്.
വിജയരാഘവനെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനോട് ഉപമിച്ചാണ് കെ മുരളീധരൻ രംഗത്തെത്തിയിരിക്കുന്നത്.
മോഹൻ ഭാഗവത് പോലും പറയാത്ത കാര്യങ്ങളാണ് വിജയരാഘവൻ പറയുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. മോഹൻ ഭാഗവത് വിജയരാഘവനെ കണ്ടാൽ കാലിൽ വീഴും. വിജയരാഘവൻ ബിജെപി നേതാവായ മട്ടിലാണ് പ്രതികരിക്കുന്നതെന്നും ബിജെപിയും സിപിഐഎമ്മും തമ്മിൽ അന്തർധാര സജീവമാണെന്നും കെ മുരളീധരൻ പറഞ്ഞു