Kerala
‘കാശില്ല, പ്രവര്‍ത്തകര്‍ മുണ്ടുമുറുക്കിയുടുത്ത് നാരങ്ങ വെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തിക്കുന്നു’; കെ മുരളീധരന്‍ എം പി
തൃശൂര്‍: തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരിച്ച് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എം പി. സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 95 ലക്ഷമാണെന്നിരിക്കെ 25 ലക്ഷം പോലും കയ്യിലില്ലെന്നും പ്രവര്‍ത്തകര്‍ മുണ്ടുമുറുക്കിയുടുത്താണ് പ്രചാരണത്തിനെത്തുന്നതെന്നും മുരളീധരന്‍ പ്രതികരിച്ചു.
‘ഞങ്ങള്‍ക്ക് നല്ല പോലെ ഫണ്ടിന്റെ ബുദ്ധിമുട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 95 ലക്ഷമാണ്. 25 ലക്ഷം പോലും കയ്യിലില്ല. പ്രവര്‍ത്തകര്‍ മുണ്ടുമുറുക്കിയുടുത്ത് ചൂടുകാലത്ത് ഒരു ഗ്ലാസ് നാരങ്ങ വെള്ളം പോലും കുടിക്കാതെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സജീവമായി രംഗത്തുണ്ട്.’ കെ മുരളീധരന്‍ പറഞ്ഞു.