Kerala

‘കരുണാകരനെ നരസിംഹറാവു ചതിച്ചു, കൂടുതൽ ഗവേഷണം പാർട്ടിയെ ബാധിക്കും’; ചാരക്കേസിൽ തുറന്നടിച്ച് മുരളീധരൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരനെ പി വി നരസിംഹാവു ചതിച്ചെന്ന് ചാരക്കേസിൽ തുറന്നടിച്ച് കെ മുരളീധരൻ.

അന്നത്തെ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്ക് പിന്നിൽ പി വി നരസിംഹ റാവുവായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ആയുധം ആരുടെ കയ്യിൽ കൊടുത്താലും പ്രയോഗിക്കുമെന്നും എൽഡിഎഫിനെ ന്യായീകരിച്ച് മുരളീധരൻ പറഞ്ഞു.

എൽഡിഎഫിനെ കുറ്റം പറയാൻ കഴിയില്ല. കൂട്ടത്തിലെ ഒരാൾക്കെതിരെ ആയുധം ഏൽപ്പിച്ചാൽ ആയുധം എതിരാളികൾ നന്നായി പ്രയോഗിക്കും. ചാരക്കേസിൽ കൂടുതൽ ഗവേഷണം നടത്തിയാൽ കേരളത്തിൽ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകും. പാർട്ടിയുടെ ഭാവിയെ ബാധിക്കും എന്നതുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്. ഗൂഢാലോചന കേസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ സത്യം തുറന്നു പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top